Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare Schemes

Pathanamthitta

തി​രു​വ​ല്ല ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന

തി​രു​വ​ല്ല: ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ൽ സാ​മൂ​ഹി​ക സേ​വ​ന ക്ഷേ​മ​ത്തി​ലൂ​ന്നി​യ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു പ്രാ​ധാ​ന്യം. 11,55,50,309 രൂ​പ വ​ര​വും 98,79,58,618 രൂ​പ ചെ​ല​വും 16,25,91,691 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് ഇ​ന്ന​ലെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ച്ചു.
ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ ബ​ജ​റ്റി​ൻ​മേ​ൽ ച​ർ​ച്ച ന​ട​ക്കും.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ്പൂ​ർ​ണ കു​ടി​വെ​ള്ളം, പാ​ർ​പ്പി​ടം മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, സ​മ്പൂ​ർ​ണ ശൗ​ചാ​ല​യം, സ്ത്രീ, ​വ​യോ​ജ​ന സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യി​ട്ടു​ണ്ട്.

മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം നി​ർ​ലോ​ഭ സേ​വ​നം - സം​തൃ​പ്ത​ജ​നം എ​ന്ന വീ​ക്ഷ​ണ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും.

‘വി​ശ​പ്പ് ര​ഹി​ത തി​രു​വ​ല്ല’ പ​ദ്ധ​തി ന​ട​പ്പാ​ക്കും.അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണം, പൊ​തു ഇ​ട​ങ്ങ​ളി​ൽ സാ​നി​റ്റ​റി നാ​പ്കി​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി

ന​ഗ​ര​സ​ഭ​യി​ലൂ​ടെ​യു​ള്ള തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​രാ​ത്തോ​ട്, കോ​ട്ട​ത്തോട് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​നും ക​മ്യൂ​ണി​റ്റി ഹാ​ളി​നു​മാ​യി 50 ല​ക്ഷം (സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ) നീ​ക്കി​വ​ച്ചു. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ട് 50 ല​ക്ഷം നീ​ക്കി​വ​ച്ചു. തെ​രു​വ് നാ​യ്ക്ക​ളു​ടെ വ​ർ​ധ​ന സം​ബ​ന്ധി​ച്ച ഭീ​ഷ​ണി നേ​രി​ടാ​ൻ ഷെ​ൽ​ട്ട​ർ നി​ർ​മാ​ണ​വും ബ​ജ​റ്റ് നി​ർ​ദേ​ശ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ കൗ​ൺ​സലിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ബാ​ല​സ​ഭാ കു​ട്ടി​ക​ൾ​ക്ക് അ​വ​ധി​ക്കാ​ല ക്യാ​മ്പും പ​ഠ​ന​യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കും. കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം, വി​പ​ണ​ന കേ​ന്ദ്രം ഷീ ​ഓ​ട്ടോ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ബ്സി​ഡി​ക്കാ​യി 3.6 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. യു​വ​തി​ക​ൾ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം, അ​ഗ​തി​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​ക​ളും ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കും.

മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് എ​ട്ടു​കോ​ടി

മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾക്ക് എ​ട്ടു കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ച​ത്. മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ പ​ബ്ലി​ക് ടോ​യ്‌​ല​റ്റു​ക​ൾ കൂ​ടു​ത​ലാ​യി സ്ഥാ​പി​ക്കും. മാ​ലി​ന്യം നീ​ക്കം സു​ഗ​മ​മാ​ക്കാ​ൻ നാ​ല് വാ​ഹ​ന​ക​ൾ വാ​ങ്ങു​ന്ന​തി​ന് തു​ക വ​ക​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

പ​ഠ​ന രം​ഗ​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും പ​ഠ​നം ര​സ​ക​ര​മാ​ക്കാ​നും 2.25 കോ​ടി​യാ​ണ് നീ​ക്കി​വ​ച്ചത്. ജ​ന​ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​യും സ്പ​ർ​ശി​ച്ചു​വ​ന്ന ജ​ന​പ​ക്ഷ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. വ​ർ​ഗീ​സ് പ​റ​ഞ്ഞു.

സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​ക്ക് മൂ​ന്നു കോ​ടി

ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് സ​മ്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​ക്കാ​യി ബ​ജ​റ്റി​ൽ മൂ​ന്നു​കോ​ടി രൂ​പ വ​ക കൊ​ള്ളി​ച്ചി​ട്ടു​ണ്ട് കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന് ഈ ​സ്വ​പ്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. മ​റ്റൊ​ന്ന് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച് നി​ര​ത്തു​വ​ക്കു​ക​ളി​ലെ കൈ​യേ​റ്റ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് സ്വ​യം ഉ​പ​ജീ​വ​ന മാ​ർ​ഗ രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ ആ​ധു​നി​ക രീ​തി​യി​ലു​ള്ള വെ​ൻ​ഡിം​ഗ് മാ​ർ​ക്ക​റ്റി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യ്ക്ക് 25 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. വ​നി​താ സം​രം​ഭ​ക​ർ​ക്ക് ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ അ​ഞ്ചു​ല​ക്ഷം നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് 21 കോ​ടി​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി ല​ക്ഷ്യ​മി​ട്ട് തു​ക നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. രാ​മ​പു​രം മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് അ​ഞ്ചുകോ​ടി​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു. മാം​സാ​ഹാ​രി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റി ആ​രോ​ഗ്യ​ക​ര​മാ​യ മാം​സ​ഭ​ക്ഷ​ണം ഒ​രു​ക്കാ​ൻ സ്ലോ​ട്ട​ർ​ഹൗ​സ് ന​വീ​ക​ര​ണ​ത്തി​നാ​യ് 10 ല​ക്ഷം, താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​നാ​യി ര​ണ്ടു​കോ​ടി നീ​ക്കിവ​ച്ചു.

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ വൈ​ദ്യു​തി ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ളാ​ർ സി​സ്റ്റം കൊ​ണ്ടു​വ​രാ​ൻ2.25 കോ​ടി​യാ​ണ് നീ​ക്കി വ​ച്ചത്. ത​ന​തു ഫ​ണ്ട് വ​ർ​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​മൂ​ല​പു​രം ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് മൂ​ന്നു​കോ​ടി​യാ​ണ് ബ​ജ​റ്റി​ൽ വ​ക​കൊ​ള്ളി​ച്ച​ത്.

Latest News

Corehub Up